Player FM - Internet Radio Done Right
15 subscribers
Checked 9d ago
추가했습니다 five 년 전
S Gopalakrishnan에서 제공하는 콘텐츠입니다. 에피소드, 그래픽, 팟캐스트 설명을 포함한 모든 팟캐스트 콘텐츠는 S Gopalakrishnan 또는 해당 팟캐스트 플랫폼 파트너가 직접 업로드하고 제공합니다. 누군가가 귀하의 허락 없이 귀하의 저작물을 사용하고 있다고 생각되는 경우 여기에 설명된 절차를 따르실 수 있습니다 https://ko.player.fm/legal.
Player FM -팟 캐스트 앱
Player FM 앱으로 오프라인으로 전환하세요!
Player FM 앱으로 오프라인으로 전환하세요!
들어볼 가치가 있는 팟캐스트
스폰서 후원
W
We Have The Receipts


1 Battle Camp S1: Reality Rivalries with Dana Moon & QT 1:00:36
1:00:36
나중에 재생
나중에 재생
리스트
좋아요
좋아요1:00:36
Do you have fond childhood memories of summer camp? For a chance at $250,000, campers must compete in a series of summer camp-themed challenges to prove that they are unbeatable, unhateable, and unbreakable. Host Chris Burns is joined by the multi-talented comedian Dana Moon to recap the first five episodes of season one of Battle Camp . Plus, Quori-Tyler (aka QT) joins the podcast to dish on the camp gossip, team dynamics, and the Watson to her Sherlock Holmes. Leave us a voice message at www.speakpipe.com/WeHaveTheReceipts Text us at (929) 487-3621 DM Chris @FatCarrieBradshaw on Instagram Follow We Have The Receipts wherever you listen, so you never miss an episode. Listen to more from Netflix Podcasts.…
Dilli Dali
모두 재생(하지 않음)으로 표시
Manage series 2709244
S Gopalakrishnan에서 제공하는 콘텐츠입니다. 에피소드, 그래픽, 팟캐스트 설명을 포함한 모든 팟캐스트 콘텐츠는 S Gopalakrishnan 또는 해당 팟캐스트 플랫폼 파트너가 직접 업로드하고 제공합니다. 누군가가 귀하의 허락 없이 귀하의 저작물을 사용하고 있다고 생각되는 경우 여기에 설명된 절차를 따르실 수 있습니다 https://ko.player.fm/legal.
Dilli Dali is a podcast initiative from Delhi, India on contemporary society and culture
…
continue reading
463 에피소드
모두 재생(하지 않음)으로 표시
Manage series 2709244
S Gopalakrishnan에서 제공하는 콘텐츠입니다. 에피소드, 그래픽, 팟캐스트 설명을 포함한 모든 팟캐스트 콘텐츠는 S Gopalakrishnan 또는 해당 팟캐스트 플랫폼 파트너가 직접 업로드하고 제공합니다. 누군가가 귀하의 허락 없이 귀하의 저작물을 사용하고 있다고 생각되는 경우 여기에 설명된 절차를 따르실 수 있습니다 https://ko.player.fm/legal.
Dilli Dali is a podcast initiative from Delhi, India on contemporary society and culture
…
continue reading
463 에피소드
모든 에피소드
×D
Dilli Dali

1 സുരക്ഷയും ഭീകരതയും : ഇറ്റാലിയൻ ദാർശനികൻ Giorgio Agamben എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ 23/2025 11:41
11:41
나중에 재생
나중에 재생
리스트
좋아요
좋아요11:41
അമേരിക്കയിലെ 9 / 11 ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറ്റാലിയൻ ദാർശനികൻ Giorgio Agamben'സുരക്ഷയും ഭീകരതയും' എന്ന ഒരു ലേഖനം എഴുതിയിരുന്നു .അതിൻ്റെ മലയാളപരിഭാഷപഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോഡ്കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലി അവതരിപ്പിക്കുന്നു .സുരക്ഷ , ഭീകരത എന്നിവ എങ്ങനെയാണ് പരസ്പരം ചെയ്യുന്ന പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നതെന്നും അങ്ങനെ അതുരണ്ടും എങ്ങനെയാണ് ഒരു മാരകസംവിധാനത്തിന്റെ രണ്ടുഭാഗങ്ങൾ ആകുന്നതെന്നും അഗമ്പെൻ വിശദീകരിക്കുന്നു.ആധുനിക, അരാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ചുള്ള മൗലികചിന്ത .…
D
Dilli Dali

1 Mario Vargas Llosa യുടെ നോബൽ സമ്മാന പ്രസംഗത്തിൻ്റെ മലയാളപരിഭാഷ 23/ 2025 51:40
51:40
나중에 재생
나중에 재생
리스트
좋아요
좋아요51:40
മരിയോ വർഗാസ് യോസയ്ക്കുള്ള ആദരാഞ്ജലി പോഡ്കാസ്റ്റാണിത് . 2010 ഡിസംബർ ഏഴാം തീയതി നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ മലയാളപരിഭാഷ.സാഹിത്യത്തെ, കഥപറച്ചിലിനെ, ഗൗരവത്തോടെ കാണുന്നവർ കേട്ടിരിക്കേണ്ട ഒരു പ്രസംഗമാണിത് .51 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം എഴുത്ത് എന്ന സാംസ്കാരിക പ്രതിഭാസത്തിൻ്റെ ലഹരിയും ആത്മാവും പേറുന്നു.പ്രസംഗത്തിൽ ഒരിടത്ത് അദ്ദേഹം പറയുന്നു :'മൃഗങ്ങളിൽ നിന്നും തെല്ലും വ്യത്യസ്തരല്ലാതെ ഗുഹകളിൽ തീയ്ക്കുചുറ്റും, ഇടിമിന്നലുകളെപ്പേടിച്ച്, മുരളുന്ന മൃഗങ്ങളെ പേടിച്ച് ജീവിച്ചിരുന്ന മനുഷ്യൻ ഏതുഭാഷയിൽ കഥകൾ പറഞ്ഞിരുന്നു എന്നോർത്ത് ഞാനെപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. മനുഷ്യവിധിയിലെ നിർണ്ണായകനിമിഷമായിരുന്നു അത്. ഒരു കഥാകാരൻ്റെ ശബ്ദത്തിന് ചെവിയോർത്ത് ഒതുങ്ങിനിന്ന ആ പ്രകൃതമനുഷ്യർ...... ആ ജീവികൾക്ക് ആ കഥകൾ നൽകിയ സംരക്ഷണവലയത്തിലാണ് നാഗരികത ആരംഭിച്ചത്.'പ്രസംഗത്തിന്റെ പരിപൂർണ്ണ പരിഭാഷയുടെ പോഡ്കാസ്റ്റ് രൂപത്തിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
D
Dilli Dali

1 Trump ൻ്റെ Tariff യുദ്ധവും ലോകവും: Yanis Varoufakis ൻ്റെ വീക്ഷണത്തിൽ 21/2025 19:53
19:53
나중에 재생
나중에 재생
리스트
좋아요
좋아요19:53
പ്രിയ സുഹൃത്തേ,ട്രമ്പ് തുടങ്ങിവെച്ചിരിക്കുന്ന Tariff യുദ്ധം ലോകത്തെ എങ്ങനെ ബാധിക്കുവാൻ പോകുന്നു ?സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനും ഗ്രന്ഥകാരനും ഗ്രീക്ക് രാഷ്ട്രീയ നേതാവും അവിടുത്തെ മുൻ ധനമന്ത്രിയുമായ Yanis Varoufakis ൻ്റെ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള പോഡ്കാസ്റ്റാണിത് .ദില്ലി ദാലി യുടെ പുതിയ ലക്കം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
D
Dilli Dali

1 ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും : ടി .ബി . വേണുഗോപാലപ്പണിക്കർ 20/2025 20:39
20:39
나중에 재생
나중에 재생
리스트
좋아요
좋아요20:39
ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ടി .ബി . വേണുഗോപാലപ്പണിക്കർക്ക് ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ ആദരാഞ്ജലി .അദ്ദേഹം എഴുതിയ 'ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും ' എന്ന ലേഖനത്തിന്റെ പോഡ്കാസ്റ്റ് രൂപം .ലേഖനം : അവലംബം : Sayahna Foundation
D
Dilli Dali

1 അൻപതുദിവസം പിന്നിട്ട ആശാസമരം കേരളത്തോട് എന്താണ് പറയുന്നത് : ജെ. ദേവിക 19/2025 35:20
35:20
나중에 재생
나중에 재생
리스트
좋아요
좋아요35:20
കേരളത്തിലെ ആശാത്തൊഴിലാളിസമരം അൻപതുദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുകയാണ് . എന്തുകൊണ്ടാണ് ഈ സ്ത്രീകളുടെ സമരം ഒത്തുതീർപ്പാകാതെ തുടരുന്നത് ? ചരിത്രകാരിയും സ്ത്രീപക്ഷവാദിയും സാമൂഹ്യവിമർശകയുമായ പ്രൊഫസ്സർ ജെ .ദേവികയുമായുള്ള ഒരു സുദീർഘ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
D
Dilli Dali

1 വിളിപ്പുറത്തെത്തിടും എമ്പുരാൻ: EMPURAN രണ്ടാം സെൻസറിങ്ങിനു മുൻപും പിൻപും DILLI DALI REVIEW 18/2025 17:13
17:13
나중에 재생
나중에 재생
리스트
좋아요
좋아요17:13
കമ്പോളസിനിമകൾ മത-രാഷ്ട്രീയഹിംസകൾ കൈകാര്യം ചെയ്യുമ്പോഴുള്ള നിരുത്തരവാദപരമായ Insensitivity എങ്ങനെയാണ് എമ്പുരാൻ എന്ന സിനിമയിൽ പ്രകടമാകുന്നത്, അത് രണ്ടാം സെൻസറിങ്ങിനുമുൻപാണെങ്കിലും രണ്ടാം സെൻസറിങ്ങിനു ശേഷമാണെങ്കിലും കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ
D
Dilli Dali

1 നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു : ഒരു ബുള്ളേ ഷാ ഗാനത്തെക്കുറിച്ച് 17/ 2025 23:27
23:27
나중에 재생
나중에 재생
리스트
좋아요
좋아요23:27
ബുള്ളേ നിസ്ക്കാരപ്പായ തുറിച്ചുനോക്കി പായ ചാമ്പലായി ബുള്ളേ ജപമാലയിൽ വിരലോടിച്ചു മാല സർപ്പമായി മാറി ബുള്ളേ ഖാസിയുടെ നേരേ വിരൽ ചൂണ്ടി ഖാസി ഇരുമ്പുതൂണായി മാറി : (സച്ചിദാനന്ദൻ , ബുള്ളേ ഷാ അത്ഭുതങ്ങൾ കാട്ടുന്നു ) 'നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു' ( तेरे इश्क नचायां कर के थैया थैया ) എന്നു തുടങ്ങുന്ന ബുള്ളേ ഷാ ഗാനത്തെക്കുറിച്ചുള്ള ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം.ആബിദ പർവീൺ പാടിയ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ…
D
Dilli Dali

1 ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം: ഒരു ജോർജിയൻ പള്ളിയനുഭവം From the Archive of Dilli Dali 16/2025 8:23
8:23
나중에 재생
나중에 재생
리스트
좋아요
좋아요8:23
ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം എന്ന പോഡ്കാസ്റ്റിലേക്ക് സ്വാഗതം.ജോർജിയ സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവമാണിത്.അവിടുത്തെ Svetitskhoveli Cathedral സന്ദർശിച്ചിരുന്നു. അതൊരു യുനെസ്കോ സ്മാരകമാണ്.ക്രിസ്തുവിനെ ക്രൂശിക്കുമ്പോൾ അടുത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജോർജിയൻ ജൂതൻ ഏലിയാസ് ക്രിസ്തുവിന്റെ ക്രൂശാരോഹണവസ്ത്രം കൊണ്ടുവന്നത് ഈ പള്ളിയിലുണ്ട്. അവിടുത്തുകാർ അങ്ങനെയാണ് വിശ്വസിക്കുന്നത്.ആ പള്ളിയിൽ പ്രാർത്ഥനാവേളയിൽ കേട്ട അറാമിക് ഭാഷയിലുള്ള മാസ്മരികഗാനമാണ് ഈ പോഡ്കാസ്റ്റിലുള്ളത്.…
D
Dilli Dali

1 ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത് : മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തർക്കം 15/2025 14:31
14:31
나중에 재생
나중에 재생
리스트
좋아요
좋아요14:31
സുഹൃത്തേ,പുതിയലക്കം ദില്ലി ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം .'ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത്'മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാനുള്ള ശ്രമങ്ങളുടെ സാഹചര്യത്തിൽ ആരോടും വഴക്കിനില്ലാതെ, സ്നേഹബുദ്ധ്യാ ഒരു തുറന്ന കത്ത്
D
Dilli Dali

1 സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, പ്രത്യേക സ്വാദൊന്നുമില്ല : മാധവിക്കുട്ടി : ലോകവനിതാദിനപോഡ്കാസ്റ്റ് 14/2025 10:39
10:39
나중에 재생
나중에 재생
리스트
좋아요
좋아요10:39
' സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, അതിന് പ്രത്യേക സ്വാദൊന്നുമില്ല. പക്ഷേ അതാരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.അമ്മാമ പലതവണയും എന്നോട് പറഞ്ഞു :'ചീത്തപ്പേര് കിട്ടിയാൽ അത്തുകഴുകിക്കളയാൻ പ്രയാസമാണ്'.എൻ്റെ ഏറ്റവും വലിയ സമ്പാദ്യം ചീത്തപ്പേരാണ്.'യാത്രിക എന്ന യാത്രാവിവരണത്തിലെ ആറാം അദ്ധ്യായത്തിൽ മാധവിക്കുട്ടി എഴുതി. അതിതീക്ഷ്ണവും ദീപ്തവുമായ ആ അദ്ധ്യായത്തിൻറെ ശബ്ദരൂപമാണ് ദില്ലി -ദാലിയുടെ 2025 ലോകവനിതാദിന പോഡ്കാസ്റ്റ് .സ്വീകരിച്ചാലും…
D
Dilli Dali

1 ഒരോട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും : FROM THE ARCHIVES OF DILLI DALI PODCAST 13/ 2025 6:51
6:51
나중에 재생
나중에 재생
리스트
좋아요
좋아요6:51
2020 ൽ ഡൽഹിയിൽ വർഗ്ഗീയകലാപം ഉണ്ടായനാളുകളിലാണ് ഞാൻ ദില്ലി -ദാലി പോഡ്കാസ്റ്റ് തുടങ്ങിയത് .അഞ്ചാമത്തെ പോഡ്കാസ്റ്റ് ചെയ്തത് ഇപ്പോഴത്തെപ്പോലെ ഡൽഹിയിലെ വസന്തകാലത്തിലായിരുന്നു. അന്ന് ഒരോട്ടോറിക്ഷയിൽ ഉണ്ടായ അനുഭവം. യാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്. അറുപത്തഞ്ചുകാരനായ ഡ്രൈവർ ശ്യാം എന്നോടു പറഞ്ഞു , " എത്രപേരെയാണ് കഴിഞ്ഞ ആഴ്ച മനുഷ്യൻ ഇവിടെ കൊന്നത് ! ഒരു കൊറോണവൈറസ് വന്നാൽ തീരാവുന്ന മതഭ്രാന്താണ് ദില്ലി കണ്ടത്. ദൈവം വിളിക്കുമ്പോൾ ഞാൻ അങ്ങു പോകും "ഞങ്ങൾ മുറിവുണങ്ങുന്ന ഒരു പച്ചമരുന്ന് അന്വേഷിച്ചു പോയ കഥ ...കൂടെ കണ്ട കുറേ നല്ല മനുഷ്യരും.'മനുഷ്യൻ , മനോഹരമാണപ്പദം പോലും' എന്ന് തോന്നിയ ദിവസം , പ്രത്യേകിച്ച് കലാപാനന്തര നഗരത്തിൽ.2025 ലെ ഡൽഹിവസന്തത്തിൽ ആ പോഡ്കാസ്റ്റിന്റെ പുനഃ പ്രക്ഷേപണം.സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ…
D
Dilli Dali

1 കവിതയായിരുന്നു ആ ജീവിതം : ഡോ . ദേശമംഗലം രാമകൃഷ്ണൻ ചെയ്ത വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണം 12/2025 43:22
43:22
나중에 재생
나중에 재생
리스트
좋아요
좋아요43:22
അദ്ദേഹത്തിൻ്റെ കവിതകളായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നാലാം ചരമവാർഷികമായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കവിയും നിരൂപകനും വിവർത്തകനും അദ്ധ്യാപകനുമായ ഡോ . ദേശമംഗലം രാമകൃഷ്ണൻ നടത്തിയ മനോഹരമായ വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണത്തിന്റെ ശബ്ദലേഖനമാണ് ഈ പോഡ്കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
D
Dilli Dali

1 അമേരിക്കയും യൂറോപ്പും : വർത്തമാനം , ഭാവി : Senior journalist T.K. Arun on the post-Trump-2 world 11/2025 34:33
34:33
나중에 재생
나중에 재생
리스트
좋아요
좋아요34:33
മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റും ഇക്കണോമിക് ടൈംസ് പത്രത്തിന്റെ മുൻ എഡിറ്ററുമായ ടി .കെ . അരുൺ രണ്ടാം ട്രമ്പ് വരവിനുശേഷമുള്ള ലോകരാഷ്ട്രീയവും അതിനെ നയിക്കുന്ന സാമ്പത്തികാവസ്ഥകളും വിശദമായി , ആഴത്തിൽ , മൗലികതയോടെ വിലയിരുത്തുന്നു. ജർമ്മൻ തിരഞ്ഞെടുപ്പുഫലത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സംഭാഷണം.
D
Dilli Dali

1 ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു : ആനന്ദും അമൃത് ലാലും തമ്മിലുള്ള സംഭാഷണങ്ങൾ : പുസ്തകാവലോകനം 10/2025 23:19
23:19
나중에 재생
나중에 재생
리스트
좋아요
좋아요23:19
ഈ ലക്കം ദില്ലി -ദാലി ഒരു പുസ്തകാവലോകനമാണ്.മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ ആനന്ദുമായി അമൃത് ലാൽ നടത്തിയ മൂന്ന് ദീർഘസംഭാഷണങ്ങളുടെ സമാഹാരമായ 'ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു' എന്ന പുതിയ പുസ്തകത്തിന്റെ വായനാനുഭവമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
D
Dilli Dali

1 World Radio Day Podcast on 13 February 2025 റേഡിയോ : രണ്ട് ഏകാന്തതകൾ 9/2025 13:17
13:17
나중에 재생
나중에 재생
리스트
좋아요
좋아요13:17
റേഡിയോ കേൾക്കുന്നെങ്കിൽ നാം ജെ . സി . ബോസും നിക്കോള ടെസ്ലയും അനുഭവിച്ച കഠിനമായ ഏകാന്തതകളെക്കുറിച്ചും അറിഞ്ഞിരിക്കണം.മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , 'എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്തതിൽ അനീതി ഉണ്ടായി' എന്ന് .ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശാസ്ത്രകാരന്മാരുടെ , നിക്കോള ടെസ്ല , ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ ഏകാന്തതകളിൽ നിന്നാണ്. അതുകൊണ്ടുതന്നെയാണ് വൈകിയെത്തിയ നോബൽ സമ്മാനം ടെസ്ല നിരസിച്ചതും അല്ലെങ്കിൽ തന്നെ ഗാന്ധിയ്ക്ക് കിട്ടാതെ പോയ നോബൽ സമ്മാനവും ബഷീറിനും ഓ വി വിജയനും കിട്ടാതെ പോയ ജ്ഞാനപീഠവും ചെറിയ പുരസ്കാരങ്ങളായിത്തീർന്നില്ലേ ?…
D
Dilli Dali

1 സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു : 1953 ൽ വി .ടി . ഭട്ടതിരിപ്പാട് എഴുതിയ ലേഖനം 8/2025 9:21
9:21
나중에 재생
나중에 재생
리스트
좋아요
좋아요9:21
സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു ഇന്ന്, ഫെബ്രുവരി 12, വി ടി ഭട്ടതിരിപ്പാടിന്റെ ചരമദിനമാണ്.1953 ൽ അദ്ദേഹം എഴുതിയ ലേഖനമാണ് 'സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു'.വി .ടി യ്ക്കുള്ള ആദരസൂചകമായി ആ ലേഖനം പോഡ്കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലിയിൽ അവതരിപ്പിക്കുന്നു .സ്നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ
D
Dilli Dali

1 ആം ആദ്മി പാർട്ടിയുടെ അസ്തമയദിനമോ ? ഡൽഹി തിരഞ്ഞെടുപ്പുഫലവും ഇന്ത്യയും Interview with Manoj Menon 7/2025 34:02
34:02
나중에 재생
나중에 재생
리스트
좋아요
좋아요34:02
2025 ഫെബ്രുവരി എട്ടാം തീയതി ആം ആദ്മി പാർട്ടിയുടെ അസ്തമയദിനമാണോ ?'ഡൽഹി നിയമസഭാതിരഞ്ഞെടുപ്പുഫലവും ഇന്ത്യൻ രാഷ്ട്രീയവും' :മാതൃഭൂമിയുടെ ഡൽഹി ബ്യുറോ ചീഫ് മനോജ് മേനോൻ ദില്ലി ദാലിയ്ക്കു നൽകിയ അഭിമുഖസംഭാഷണത്തിൽ വിലയിരുത്തുന്നു
D
Dilli Dali

1 കൊലയും സംഗീതവും: നാസി തടങ്കൽ പാളയത്തിൽ കൂട്ടക്കുരുതിയ്ക്ക് സംഗീതപശ്ചാത്തലം A podcast on Anita Lasker 06/2025 10:36
10:36
나중에 재생
나중에 재생
리스트
좋아요
좋아요10:36
വാക്കിലും മനസ്സിലും പാരുഷ്യം പെരുകുമ്പോൾ ഒരു ഇരുണ്ട പോഡ്കാസ്റ്റ്. നാസി തടങ്കൽ പാളയത്തിൽ മനുഷ്യരെ ജീവനോടെ ചൂളകളിൽ കത്തിക്കുമ്പോൾ അവരുടെ നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ പാളയത്തിൽ സംഗീതം അവതരിപ്പിക്കേണ്ടിവന്ന ഒരു ദുരന്തസംഘമുണ്ടായിരുന്നു. അതിൽ കൗമാരക്കാരിയായ ഒരു ജൂത പെൺകുട്ടിയുമുണ്ടായിരുന്നു, അനീറ്റ ലാസ്കർ. Cello വാദകയായിരുന്ന ആ പെൺകുട്ടിയ്ക്ക് ഇപ്പോൾ 99 വയസ്സായി. അവരുടെ ഓർമ്മകളെ അടിസ്ഥാനപ്പെടുത്തി ഒരു പോഡ്കാസ്റ്റ് . 'കൊലയും സംഗീതവും'. കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 05 ഫെബ്രുവരി 2025…
D
Dilli Dali

1 മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ : 2025 ജനുവരി 30 പോഡ്കാസ്റ്റ് 05/2025 22:55
22:55
나중에 재생
나중에 재생
리스트
좋아요
좋아요22:55
2025 ലെ ജനുവരി 30 പോഡ്കാസ്റ്റിലേക്ക് സ്വാഗതം ഗാന്ധിജിയുടെ ഒരു വാചകമുണ്ട് : 'മരണം എപ്പോൾ സംഭവിച്ചാലും അത് അനുഗൃഹീതമാണ് . എന്നാൽ ആ അനുഗ്രഹം ഇരട്ടിയ്ക്കും ഒരാൾ സത്യമെന്നു കരുതുന്ന കാരണത്തിനായി മരിക്കുകയാണെങ്കിൽ'. ആ സ്റ്റോയിക് മുഹൂർത്തത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു അവസാനകാല ഗാന്ധി ഒരു പതിറ്റാണ്ടോളം. സോക്രട്ടീസ് കഴിച്ച വിഷമായിരുന്നു, ക്രിസ്തു ഏറിയ കുരിശായിരുന്നു ഗാന്ധിയെ കൊന്ന വെടിയുണ്ട. സനാതനിയെ വധിച്ച ഹിന്ദുത്വരാഷ്ട്രീയമാണ് നാരായണഗുരു സനാതനിയാണോ അല്ലയോ എന്ന ചർച്ച നടക്കുന്ന രാഷ്ട്രീയകേരളത്തിൽ ഗുരുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്നത് 2025 ലെ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നാമോർക്കേണ്ടതാണ് . മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ ദൈർഘ്യം : 23 മിനിറ്റ് സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
D
Dilli Dali

1 ചെറിയ മനുഷ്യരും വലിയ ലോകവും: കഥാപാത്രങ്ങളിലൂടെ / രാമുവിന്റെ പിറന്നാൾ പോഡ്കാസ്റ്റ് / D. Ashtamoorthy 04/2025 35:28
35:28
나중에 재생
나중에 재생
리스트
좋아요
좋아요35:28
ഇന്ന് 2025 ജനുവരി 17 ഇന്ന് രാമു ശതാഭിഷിക്തനാകുകയാണ് . ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന തരംഗസൃഷ്ടിയായ കാർട്ടൂണിലെ കേന്ദ്രപാത്രങ്ങളിലൊരാളായ രാമുവിന്റെ ജനനത്തീയതി ഇന്നാണ്. 'പൂരം പിറന്ന പുരുഷൻ' എന്നും ജാതകവശാൽ പറയാം. ഈ ഇതിഹാസ കാർട്ടൂൺ ആഖ്യാനത്തിൻ്റെ കൂറുറ്റ വായനക്കാരിലൊരാളായ, എല്ലാ ലക്കവും കാണാതറിയാവുന്ന, ഡി . അഷ്ടമൂർത്തി ദില്ലി -ദാലിയിൽ ആ വലിയ ലോകത്തിലെ ചെറുതല്ലാത്ത കഥാപാത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുന്നു . ചെറിയ മനുഷ്യരും വലിയ ലോകവും സമ്പൂർണ്ണ സമാഹാരത്തെക്കുറിച്ച് ദില്ലി -ദാലിയിലെ മൂന്നാമത്തെ പോഡ്കാസ്റ്റാണിത്. രാമുവിന് പിറന്നാൾ ആശംസകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
D
Dilli Dali

1 2025 ൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി വിജയം ആവർത്തിക്കുമോ ? Interview with Amrith Lal 03/2025 32:24
32:24
나중에 재생
나중에 재생
리스트
좋아요
좋아요32:24
പ്രിയ സുഹൃത്തേ 2025 ൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി വിജയം ആവർത്തിക്കുമോ ? ആം ആദ്മി പാർട്ടി ഹിന്ദു വോട്ടുകൾ നേടാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ ? ഡൽഹിയിലെ 13 ശതമാനം വരുന്ന മുസ്ലീം ജനത ആർക്കു വോട്ടുചെയ്യും? എന്താണ് AAP മുന്നോട്ടു വെയ്ക്കുന്ന 'Post -Ideology കാല' Welfare politics ? ആം ആദ്മി പാർട്ടി നേതാക്കൾ അഴിമതിക്കാരാണെന്ന് ഡൽഹിയിലെ സാധാരണക്കാർ വിശ്വസിക്കുന്നുണ്ടോ ? കോൺഗ്രസ്സ് ഡൽഹിയിൽ എന്താണ് പ്രതീക്ഷിക്കുന്നത് ? Hindustan Times ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാൽ ദേശീയ രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കുന്ന വിചാരശാലിയായ പത്രപ്രവർത്തകനാണ്. അദ്ദേഹം ദില്ലി -ദാലിയ്ക്ക് നൽകിയ വിശദമായ അഭിമുഖമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും പുതിയ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് എന്ത് സാമ്പത്തിക ആഭ്യന്തര രാഷ്ട്രീയ ആഗോള സമ്മർദ്ദങ്ങളാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയ്ക്കു പിന്നിൽ. ഒരവലോകനം . സ്നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 08 Jan 2025
D
Dilli Dali

1 എന്തുകൊണ്ട് എസ് . ജയചന്ദ്രൻ നായർ ഒരു തരംഗസ്രഷ്ടാവ് ?01/2025 13:01
13:01
나중에 재생
나중에 재생
리스트
좋아요
좋아요13:01
മലയാളത്തിലെ എക്കാലത്തേയും വലിയ സാംസ്കാരികവാരികാപത്രാധിപന്മാരിൽ ഒരാളായ എസ് . ജയചന്ദ്രൻ നായർക്ക് ആദരം
D
Dilli Dali

1 മൻമോഹൻ സിങ്: കാലത്തിനൊത്ത ഇടതുപക്ഷത്തിൻ്റെ പ്രതിനിധി Conversation with S. Adikesavan 58/ 2024 40:22
40:22
나중에 재생
나중에 재생
리스트
좋아요
좋아요40:22
മൻമോഹൻ സിങ് : കാലത്തിനൊത്ത ഇടതുപക്ഷത്തിൻ്റെ പ്രതിനിധി ധനകാര്യ വിദഗ്ദ്ധനും സാമൂഹ്യനയരൂപീകരണങ്ങളുടെ നിരീക്ഷകനുമായ എസ് . ആദികേശവൻ ഡോ . മൻമോഹൻ സിങിന്റെ വിവിധതലസ്പർശികളായ സംഭാവനകളെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. State Bank of India യുടെ Chief General Manager ആയിരുന്നു ശ്രീ . ആദികേശവൻ. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
D
Dilli Dali

1 എം ടി യ്ക്ക് ആദരാഞ്ജലി : 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന കഥയുടെ പോഡ്കാസ്റ്റ് രൂപം 57 / 2024 31:24
31:24
나중에 재생
나중에 재생
리스트
좋아요
좋아요31:24
2024 ക്രിസ്തുമസ് രാത്രിയിൽ എം ടി കഥാവശേഷനായി. ചെറിയ ചെറിയ ഭൂകമ്പങ്ങൾ മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളിൽ ഒന്നാണ്. അരുത് ..അയ്യോ, അരുത്. ആകെ പുക. ഒന്നും കാണാനേ ഇല്ല. അല്ലാ, പുകയിൽനിന്ന് ആകെ മൂടിപ്പുതച്ച് പുറത്തുവരുന്നത്....അതെ , എം ടി തന്നെ....അതെ എം ടി മരിക്കില്ല . ഇവിടംവിട്ടു പോവില്ല. എന്തൊക്കെ ബാക്കി കിടക്ക് ണു, പൊള്ളലിന്, മുറിക്ക് -ഒക്കെ അരച്ചിടാൻ പറ്റിയ ഇലകൾ ഇനിയും നമുക്ക് കാണിച്ചുതരാൻ ... ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന കഥയുടെ പോഡ്കാസ്റ്റ് രൂപം മഹാനായ എഴുത്തുകാരന്റെ പാദനമസ്കാരമായി ദില്ലി -ദാലി പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നു…
D
Dilli Dali

1 ചാർളി ചാപ്ലിനും രാജ് കപൂറും : A podcast on the 100 Birth Anniversary Day of Raj Kapoor, 14/12/2024 55/2024 10:36
10:36
나중에 재생
나중에 재생
리스트
좋아요
좋아요10:36
ഇന്ന് 14 ഡിസംബർ 2024 രാജ് കപൂറിന്റെ നൂറാം ജന്മദിനം . രാജ് കപൂറിനുമേൽ ചാർളി ചാപ്ലിനുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിലേക്ക് സ്വാഗതം. 1953 ൽ രാജ് കപൂർ സ്വിറ്റ്സർലാന്റിലുള്ള ചാപ്ലിന്റെ വീട്ടിൽ പോയി തൻ്റെ മാതൃകാപ്രതിഭയെ കാണുകയുണ്ടായി. രാജ് കപൂർ അതേക്കുറിച്ച് പിന്നീട് പറഞ്ഞു . സർ ചാർളി ചാപ്ലിനും രാജ് കപൂറും തമ്മിൽ താരതമ്യമില്ല. സൂര്യനു മുന്നിൽ നിൽക്കുന്ന ഒരു വിളക്കുപോലെയാണ് ഞാൻ'. പോഡ്കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം, എസ് . ഗോപാലകൃഷ്ണൻ…
D
Dilli Dali

1 തീക്ഷ്ണകവിതാകാലം: അൻവർ അലിയുടെ പുതിയ നാലുകവിതകൾ കവി ചൊല്ലുന്നു 54/2024 13:15
13:15
나중에 재생
나중에 재생
리스트
좋아요
좋아요13:15
2024 നവംബർ -ഡിസംബർ കാലത്തെ നാല്പതുദിവസങ്ങളിൽ കവി അൻവർ അലി നാല് നല്ല കവിതകൾ എഴുതി . നാം , ഖബർ /വീട് , കവികളോടായ് , ഏകാന്തതയോട് എന്നിവയാണ് ഈ കവിതകൾ . കവി തന്നെ ഈ കവിതകൾ ദില്ലി -ദാലി പോഡ്കാസ്റ്റിനുവേണ്ടി ചൊല്ലുകയാണിവിടെ . നാം ജീവിക്കുന്ന കാലത്താൽ തീക്ഷ്ണമായ നാലുകവിതകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
D
Dilli Dali

1 നൂറ്റാണ്ടിൽ അർദ്ധരാത്രി: ദാർശനികൻ Edgar Morin നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് 53/2024 13:40
13:40
나중에 재생
나중에 재생
리스트
좋아요
좋아요13:40
FROM THE DILLI DALI ARCHIVE ഫ്രഞ്ച് ദാർശനികൻ എഡ്ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ... നുണകൾക്കെതിരേ പ്രതിരോധം തീർക്കുക. എഡ്ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് കേട്ടാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
D
Dilli Dali

1 ഒരു പാദസരത്തിൻ്റെ രസയാത്ര : From the Archives of Dilli Dali 52/2024 10:37
10:37
나중에 재생
나중에 재생
리스트
좋아요
좋아요10:37
ഒരു പാദസരത്തിന്റെ രസയാത്രഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മാരകത്തിന് ...അദ്ദേഹം പാടുമ്പോഴും അങ്ങനെ തന്നെ ...നൂറ്റാണ്ടുകളുടെ അനുസ്യൂതിയാണത്..ഞാൻ എന്റെ പുരുഷായുസ്സല്ല , ഒരു തുടർച്ചയാണ് എന്ന സൂക്ഷ്മ-വിനയമാണ് ആ പാട്ട് . അതുകൊണ്ടാണ് രാഷ്ട്രപതിഭവനിൽ പത്മവിഭൂഷൺ വാങ്ങുവാൻ വേദിയിലേക്ക് നടക്കുമ്പോൾ ചുവന്ന പരവതാനിയിൽ നിന്ന് മാറി നടന്നത് ഒരു ഗാനവുമായി ദില്ലി -ദാലി ഛൻഛൻ ഛൻപായൽ മോരീ ബാജേ... പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ ചെയ്ത രസയാത്ര…
D
Dilli Dali

1 പാപം , കുമ്പസാരം , ബോധസ്നാനം ഗാന്ധിയിൽ : Gandhi and his confessions: A podcast by S. Gopalakrishnan 49/2024 16:19
16:19
나중에 재생
나중에 재생
리스트
좋아요
좋아요16:19
പാപങ്ങൾ ഗാന്ധി എവിടെയാണ് ഏറ്റുപറഞ്ഞത് ? കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള' ത്തിന്റെ ഒക്ടോബർ ലക്കത്തിൽ എഴുതിയ പാപം , കുമ്പസാരം , ബോധസ്നാനം : ഗാന്ധിയിൽ എന്ന ലേഖനത്തിന്റെ പോഡ്കാസ്റ്റ് രൂപമാണിത് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
플레이어 FM에 오신것을 환영합니다!
플레이어 FM은 웹에서 고품질 팟캐스트를 검색하여 지금 바로 즐길 수 있도록 합니다. 최고의 팟캐스트 앱이며 Android, iPhone 및 웹에서도 작동합니다. 장치 간 구독 동기화를 위해 가입하세요.